Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: കോടതിയോട് ഇടപെടാന്‍ കലാം

ദില്ലി: അയോധ്യാപ്രശ്നത്തില്‍ കോടതി പരിഹാരം കണ്ടെത്തണമെന്ന് രാഷ്ട്രപതി. ഫിബ്രവരി 17 തിങ്കളാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ കന്നിപ്രസംഗത്തിലാണ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഇക്കാര്യം പറഞ്ഞത്.

അയോധ്യാപ്രശ്നം ഒന്നുകില്‍ ഇരുപക്ഷവും ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതല്ലെങ്കില്‍ കോടതിവിധിയിലൂടെ പരിഹാരം കണ്ടെത്തണം. ഈ വിധി തര്‍ക്കത്തില്‍ ഉള്‍പ്പെട്ട എല്ലാവരും സ്വീകരിക്കുകയും വേണം. - രാഷ്ട്രപതി നിര്‍ദേശിച്ചു.

ഇന്ത്യയിലെ തീവ്രവാദിസംഘങ്ങള്‍ക്ക് പിന്തുണ നല്കുന്ന പാകിസ്ഥാന്റെ നടപടിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വര്‍ധിച്ചുവരുന്നതായും രാഷ്ട്രപതി ഉല്ക്കണ്ഠ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദിസംഘങ്ങള്‍ ബംഗ്ലാദേശ് മേഖലയെ കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഐഎസ്ഐയും ബംഗ്ലാദേശില്‍ സജീവമാണ്. ഈ പ്രശ്നം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. - രാഷ്ട്രപതി പറഞ്ഞു.

പാകിസ്ഥാന്‍ പിന്തുണയോടുകൂടിയ തീവ്രവാദത്തെ അതിശക്തമായി രാഷ്ട്രപതി വിമര്‍ശിച്ചു. ഇന്ത്യാ വിരുദ്ധ നിലപാട് ഉപേക്ഷിക്കാത്ത പാകിസ്ഥാനെ അതീവശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷങ്ങളിലെ രാജ്യത്തിന്റെ സാമ്പത്തികപ്രകടനത്തില്‍ രാഷ്ട്രപതി സംതൃപ്തി പ്രകടിപ്പിച്ചു. 10ാം പദ്ധതി വെറും അടിസ്ഥാനസൗകര്യവികസന പദ്ധതിയല്ല, പരിഷ്കരണ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+