അയോധ്യാ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അയോധ്യയുള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.
ഫിബ്രവരി 16 ഞായറാഴ്ച തന്റെ വസതിയില്‍ ചേര്‍ന്ന എന്‍ ഡി എ ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.
പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഗുണപരവും നിര്‍മാണപരവുമായ സമീപനമായിരിക്കും എന്‍ ഡി എ സര്‍ക്കാര്‍ സ്വീകരിക്കുക.
യോഗത്തില്‍ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി യോഗത്തിന് ശേഷം എന്‍ ഡി എ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ബി ജെ പി നേതാവ് വി. കെ. മല്‍ഹോത്രയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications