ആ കുട്ടികള്‍ സ്കൂളില്‍ പോയിത്തുടങ്ങി
കൊല്ലം: ഒടുവില്‍ ബെന്‍സനും ബെന്‍സിയും സ്കൂളില്‍ പോയി തുടങ്ങി. അച്ഛനും അമ്മയും എയ്ഡ്സ് രോഗം ബാധിച്ച് മരിച്ചെന്ന കാരണം പറഞ്ഞ് ഇവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം നിഷേധിച്ചിരുന്നു. ഇതിനെതിരെ നടത്തിയ പോരാട്ടത്തില്‍ അഞ്ചുവയസുകാരനായ ബെന്‍സനും ഏഴ് വയസുകാരിയായ ബെന്‍സിക്കും ജയം കണ്ടു.
ചാത്തന്നൂര്‍ കായത്തുകുഴി സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ഇരുവരും ഫിബ്രവരി 17 തിങ്കളാഴ്ച മുതല്‍ പോയിത്തുടങ്ങി. ബെന്‍സണ് ഒന്നാം ക്ലാസിലും ബെന്‍സിയ്ക്ക് രണ്ടാം ക്ലാസിലുമാണ് പ്രവേശനം ലഭിച്ചത്.
മുത്തച്ഛനായ ഗീ വര്‍ഗീസിനോടും കൊല്ലം എയ്ഡ്സ് കേന്ദ്രത്തിലെ പ്രവര്‍ത്തകരോടുമൊപ്പമാണ് രണ്ട് കുട്ടികളും സ്കൂളിലെത്തിയത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് രണ്ട് കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിയത്. പല സ്കൂളുകളും ഈ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ബെന്‍സന്റേയും ബെന്‍സിയുടെയും അഛനമ്മമാര്‍ എയ്ഡ്സ് ബാധിച്ചാണ് മരിച്ചത്. ഇതുപറഞ്ഞാണ് ഇവര്‍ക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചിരുന്നത്.












Click it and Unblock the Notifications