Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭവാനി: 20ന് ഈറോഡ് ബന്ദ്

കോയമ്പത്തൂര്‍: ഭവാനിപ്പുഴ പ്രശ്നത്തില്‍ കേരളത്തിലെ മുക്കാലിയില്‍ പ്രകടനം നടത്തിയ കര്‍ഷകരെയും പത്രക്കാരെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 20ന് ഈറോഡില്‍ ബന്ദാചരിക്കും. ഈറോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി കൊങ്കു യൂത്ത് ഫെഡറേഷന്‍ ആണ് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈറോഡിലും കോയമ്പത്തൂരിലും സംഘടന ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ ബന്ദ് പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രപതിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം കണക്കിലെടുത്താണ് കോയമ്പത്തൂര്‍ ബന്ദ് മാറ്റിവച്ചതെന്ന് ഫെഡറേഷന്‍ സെക്രട്ടറി കുമാര രവികുമാര്‍ പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഭവാനിപ്പുഴയ്ക്ക് കുറുകെ കേരളം തടയണ നിര്‍മ്മാണം തുടരുകയാണ്. ഇതിന് മറയിടാനാണ് കേരളം കര്‍ഷകര്‍ക്കും പത്രക്കാര്‍ക്കും എതിരെ ആക്രമണം അഴിച്ചുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+