Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിച്ചേക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് അടുത്ത യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതോടെ ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം നീണ്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചത്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഫിബ്രവരി 27ന് ഇടതുസംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചില ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഏതായാലും അടുത്ത യു ഡി എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.

ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക, പുതുതായി നിയമനം ലഭിച്ചവര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രം എന്ന നിലപാട് മാറ്റുക എന്നിവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+