കൊട്ടറ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം. എല്‍. എ കൊട്ടറ ഗോപാലകൃഷ്ണന്‍ (61)അന്തരിച്ചു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1970 -77 കാലത്ത് കൊട്ടാരക്കര നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
കെ എസ് യു നേതാവായി പൊതു പ്രവര്‍ത്തനം തുടങ്ങിയ കൊട്ടറ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ഷാജിയുടെ പിറവി, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി എന്നീ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications