സ്വാശ്രയ പ്രവേശനം: റിവ്യു ഹര്‍ജി തളളി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 75 ശതമാനം സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയാണെന്ന വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അമ്പത് ശതമാനം സര്‍ക്കാര്‍ ക്വാട്ടയാക്കണണമെന്ന വാദം സമര്‍ഥിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
മാനേജ്മെന്റുകള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നതെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കത്തക്കതല്ല. ജനവരി 20ലെ വിധിയില്‍ പറയുന്ന ഒന്നര ലക്ഷം ഫീസ് കൂടുതല്ല.
ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അനുവദിച്ച 25 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെട്ടാല്‍ ഈ സീറ്റുകളിലേക്ക് മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താം.












Click it and Unblock the Notifications