ഹിന്ദു ഐക്യം അപ്രയോഗികം: നാരായണപ്പണിക്കര്‍
കോഴിക്കോട്: ഹിന്ദു ഐക്യത്തിന് മന്നത്ത് പത്മനാഭന്‍ നേരത്തെ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും അത് കേരളത്തില്‍ പ്രായോഗികമല്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
എന്‍ എസ് എസ് ഹിന്ദുസംഘടനകളോട് അകലുകയാണെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് എന്‍ എസ് എസ് ആരോടും അടുക്കുകയോ അകലുകയോ ചെയ്തിട്ടില്ലെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു.
ഇടതു, വലതു കക്ഷികളോട് എന്‍ എസ് എസ് പുലര്‍ത്തുന്ന സമദൂര സിദ്ധാന്തം തന്നെയാണ് ബി ജെ പിയോടും അനുവര്‍ത്തിക്കുന്നത്. എന്‍ എസ് എസ് അടുക്കുമെന്ന് കരുതിയ കക്ഷികള്‍ അത് നടക്കാത്തപ്പോള്‍ പ്രകോപിതരാക്കുന്നതില്‍ കാര്യമില്ല. എന്‍ എസ് എസിന് കേന്ദ്രമന്ത്രി ഒ. രാജഗോപാലുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നിരിക്കെ അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ല.
എന്‍ എസ് എസിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications