കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല തുടങ്ങി. വൈകീട്ട് മൂന്നരയോടെയാണ് നിവേദ്യം. നിവേദ്യം കഴിഞ്ഞാണ് പൊങ്കാലയ്ക്കായി അമ്പലത്തിന്റെ പരിസരത്ത് കൂടിയവര്‍ പിരിഞ്ഞു പോവുക.

ആറ്റുകാലമ്മയുടെ ശ്രീകോവില്‍ നിന്ന് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് രാവിലെ 10 മണിയ്ക്കാണ് തിടപ്പള്ളിയിലെ അടുപ്പില്‍ നിന്ന് പണ്ഡാര അടുപ്പിലേക്ക് തീ പകര്‍ന്നത്. ഇതോടെയാണ് പപൊങ്കാല തുടങ്ങിയത്.

തുടര്‍ന്ന് ശക്തിമന്ത്രം ഉരുവിട്ടുകൊണ്ട് പൊങ്കാലയ്ക്കായി എത്തിയ സ്ത്രീകള്‍ തങ്ങള്‍ കൂട്ടിയ അടുപ്പിലേയ്ക്ക് തീ പകര്‍ന്നു. ക്ഷേത്ര പരിസരത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ വരെ സ്ത്രീകള്‍ പൊങ്കാലയ്ക്കായി അടുപ്പ് കൂട്ടിയിട്ടുണ്ട്. നിവേദ്യത്തിനായി ശര്‍ക്കര പായസം, വെള്ള ചോറ്, തെരളി, മണ്ടപുറ്റ് എന്ന പ്രത്യക തരം മധുര പലഹാരം എന്നിവയാണ് സ്ത്രീകള്‍ പൊങ്കാല സമയത്ത് ഉണ്ടാക്കുക.

പൊങ്കാല നിവേദ്യം നടക്കുമ്പോള്‍ വിമാനത്തില്‍ പുഷ്പ വൃഷ്ടിയും ഉണ്ടാവും.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും ഒട്ടേറെപേര്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

വര്‍ഷം തോറുമുള്ള ആറ്റുകാല്‍ അമ്പലത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പൊങ്കാല നടക്കുന്നത്.

പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഫിബ്രവരി 17 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിന്റെ പ്രധാന കേന്ദ്രമായ കിഴക്കേ കോട്ട, തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. ഈ പ്രദേശങ്ങളില്‍ മുഴുവന്‍ പൊങ്കാല അടുപ്പുകള്‍ നിരത്തിയിരിയ്ക്കുകയാണ്.

കെ എസ് ആര്‍ ടി സി യും റയില്‍വേയും ഭക്ത ജനങ്ങളുടെ സൗര്യത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ എസ് ആര്‍ടി സി പ്രത്യേക ബസുകള്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓടിയ്ക്കുന്നുണ്ട്.

ഒട്ടേറെ സന്നദ്ധ സംഘടനകള്‍ പൊങ്കാല നടക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഭാര വിതരണവും സൗജന്യ വൈദ്യ സഹായവുമാണ് ഇതില്‍ പ്രധാനം. പല സ്വകാര്യ വാഹന ഉടമകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊങ്കാല നടക്കുന്ന സ്ഥലത്തേയ്ക്ക് സൗജന്യ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദൂരദര്‍ശന്‍ പൊങ്കാല ഉത്സവം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X