കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങള്‍ പൊങ്കാലര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അഭീഷ്ടസിദ്ധിക്കായി ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയിട്ടു.

ആറ്റുകാലമ്മയുടെ ശ്രീകോവില്‍ നിന്ന് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഫിബ്രവരി 17 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാണ് തിടപ്പള്ളിയിലെ അടുപ്പില്‍ നിന്ന് പണ്ഡാര അടുപ്പിലേക്ക് തീ പകര്‍ന്നത്. ഇതോടെ ആറ്റുകാല്‍ ക്ഷേത്രത്തിനും പരിസരത്തുമുള്ള ലക്ഷക്കണക്കിന് പൊങ്കാലയടുപ്പുകളില്‍ സ്ത്രീകള്‍ തീകൂട്ടി. എണ്ണമറ്റ പൊങ്കാലയടുപ്പുകളില്‍ നിന്നുയര്‍ന്ന പുകയാല്‍ അന്തരീക്ഷമാകെ മൂടി.

വൈകീട്ട് നാല് മണിക്ക് ക്ഷേത്രപൂജാരിമാര്‍ പൊങ്കാലയടുപ്പുകളില്‍ തീര്‍ത്ഥജലം തെളിച്ചതോടെ പൊങ്കാലയ്ക്ക് ശുഭസമാപ്തി. നിവേദ്യം കഴിഞ്ഞതോടെ പൊങ്കാലയ്ക്കായി കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ സ്ത്രീകള്‍ മടങ്ങി.

ഇക്കുറി സെക്രട്ടേറിയറ്റ് പരിസരവും കടന്ന് ഏജീസ് ഓഫീസിന്റെ മുന്‍പില്‍ വരെ സ്ത്രീകള്‍ പൊങ്കാലയടുപ്പ് കൂട്ടിയിരുന്നു. റെയില്‍വേ സ്റേഷന്‍ പരിസരത്തും സ്ത്രീകള്‍ പൊങ്കാലയിടാന്‍ സ്ഥാനം പിടിച്ചു. മടക്കയാത്ര സുഗമമാക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക സൗജന്യബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.

പൊങ്കാല നിവേദ്യം നടക്കുമ്പോള്‍ വിമാനത്തില്‍ പുഷ്പ വൃഷ്ടിയും നടന്നു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇക്കുറി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും ഒട്ടേറെപേര്‍ എത്തി.

പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഫിബ്രവരി 17 തിങ്കളാഴ്ച അവധിയായിരുന്നു.

ഒട്ടേറെ സന്നദ്ധ സംഘടനകള്‍ പൊങ്കാല നടക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി. സംഭാര വിതരണവും സൗജന്യ വൈദ്യ സഹായവുമാണ് ഇതില്‍ പ്രധാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X