മാര്‍ച്ച് 5 മുതല്‍ സ്വകാര്യ ബസ് സമരം
കൊച്ചി: മാര്‍ച്ച് അഞ്ച് മുതല്‍ സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പണിമുടക്ക് ആരംഭിക്കും.
സ്വകാര്യ ബസ് മേഖല പ്രതിസന്ധി നേരിടുകയാണ്. ഈ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ഡപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡീസല്‍ വില വര്‍ധനവ് കണക്കിലെടുത്ത് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളിലുള്ളതുപോലെ ബസ് ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് റെഗുലേറ്ററി കമ്മിഷന്‍ രൂപീകരിക്കണം.
ഡീസല്‍ വില ഉയര്‍ന്നതും നികുതി, ഫീസ്, ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവ കൂട്ടിയതും കാരണം സ്വകാര്യ ബസുടമകള്‍ പ്രതിസന്ധി നേരിടുകയാണെന്ന് ഖാലിദ് മുണ്ഡപ്പിള്ളി പറഞ്ഞു.












Click it and Unblock the Notifications