വിദ്യാഭ്യാസ സര്‍വേ തുടങ്ങി
തിരുവനന്തപുരം: സ്കൂളുകളില്‍ എന്‍ സി ഇ ആര്‍ ടി നടത്തുന്ന സര്‍വേ തുടങ്ങി. ജമാ അത്ത് കൗണ്‍സില്‍ ഈ സര്‍വേ ബഹിഷ്കരിയ്ക്കുകയാണ്.
സര്‍വേ സംഘ പരിവാറിന്റെ പദ്ധതിയാണെന്നാണ് ജമാ അത്ത് കൗണ്‍സില്‍ വാദിയ്ക്കുന്നത്. കേരളത്തിലെ എല്ലാ സ്കൂളുകളിലും എന്‍ സി ഇ ആര്‍ ടി സര്‍വേ നടത്തുന്നുണ്ട്.
ഡി പി ഐ സര്‍വേയ്ക്കായി ചോദ്യാവലി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇത് അവര്‍ പൂരിപ്പിച്ച് അയയ്ക്കുകയാണ് വേണ്ടത്. ഓരോ ജില്ലകളിലും വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടര്‍മാരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിയ്ക്കുന്നത്.
സര്‍വേ തുടങ്ങിയെങ്കിലും മദ്രസകളിലെ സര്‍വേ ഇതുവരെ തുടങ്ങിയിട്ടില്ല.












Click it and Unblock the Notifications