ജഡ്ജിമാര്‍ തേക്ക് തോട്ടം സന്ദര്‍ശിച്ചു
മധുര: നിക്ഷേപകരുടെ പരാതി കേട്ട ചെന്നൈ ഹൈകോടതി ജഡ്ജിമാര്‍ തേക്ക് കമ്പനിയുടെ തോട്ടം സന്ദര്‍ശിച്ചു.
അനുഭവ് പ്ലാന്റേഷന് എന്ന തേക്ക് തോട്ട നിക്ഷപ കമ്പനിയുടെ വിവിധ സ്ഥലങ്ങളിലെ തോട്ടങ്ങളാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി രാമൂര്‍ത്തി സന്ദര്‍ശിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിക്ഷേപക സംഘടനകളുടെ സെക്രട്ടറിമാര്‍ അദ്ദേഹത്ത അനുഗമിച്ചു.
വാഗ്ദാനം ചെയ്തതുപോലെ പൂര്‍ണമായും വളര്‍ന്ന തേക്കുകളുള്ള ഭൂമി കേരളത്തിലെയും തമിഴ്നാട്ടിലെയും നിക്ഷേപകര്‍ക്ക് നല്‍കാനാവില്ലെന്ന് നിക്ഷേപകര്‍ നല്കിയ പരാതി കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ജഡ്ജിമാര്‍ തോട്ടം സന്ദര്‍ശിച്ചത്.
നാല് ഗ്രാമങ്ങളിലായി 2300 ഏക്കര്‍ തോട്ടത്തിലാണ് തേക്ക് നട്ടിട്ടുള്ളത്. തോട്ടം ഇനിയും വികസിപ്പിക്കാനും അല്ലെങ്കില്‍ തോട്ടം വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുമുള്ള സാധ്യതകളെന്തെന്ന് പഠിക്കാനാണ് സംഘമെത്തിയത്.
1996ലാണ് ഈ തേക്ക് നിക്ഷേപ കമ്പനി തുടങ്ങിയത്. ഓരോ നിക്ഷേപകനില്‍ നിന്നും 36,000 രൂപ വീതമാണ് വാങ്ങിയിരുന്നത്. 20 വര്‍ഷത്തിന് ശേഷം പൂര്‍ണവളര്‍ച്ചയെത്തിയ തേക്കുകളുള്ള 3,600 ചതുരശ്ര അടി ഭൂമിയോ അല്ലെങ്കില്‍ മികച്ച ഒരു തുകയോ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കോടികളാണ് നിക്ഷേപകരില്‍ നിന്ന് കമ്പനി വാങ്ങിയിരുന്നത്.
എന്നാല്‍ ആവശ്യമായ മഴ കിട്ടാത്തതുമൂലം തേക്കുകള്‍ ശരിയായി വളര്‍ന്നില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലും വീഴ്ച വന്നു. തുടര്‍ന്നാണ് കമ്പനിയ്ക്കെതിരെ പരാതിയുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ തോട്ട കമ്പനിയ്ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരുടെ ജംഗമ സ്വത്തുക്കളെല്ലാം കോടതി കണ്ട് കെട്ടി. ഇത് വിറ്റുകിട്ടിയ 61 കോടി രൂപ കോടതിയുടെ കൈയ്യിലുണ്ട്. നിക്ഷേപകര്‍ക്ക് വിതരണം ചെയ്യാനായാണ് ഈ തുക കോടതിയില്‍ സൂക്ഷിയ്ക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications