ഒഴിപ്പിക്കല്‍ ശ്രമം ഏത് വിധവും ചെറുക്കും
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കയ്യേറിയ ഭൂമിയില്‍ നിന്ന് ആദിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഏത് വിധത്തിലും ചെറുത്തുതോല്‍പ്പിക്കുമെന്ന് ആദിവാസി ഗോത്രസഭാ നേതാക്കളായ സി. കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവര്‍ പറഞ്ഞു.
ആദിവാസികളെ ഒഴിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാവുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. അതോടെ ആദിവാസികള്‍ സ്ഥാപിച്ച ചെക്പോസ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.
കയ്യേറിയ പ്രദേശത്ത് സ്ഥാപിച്ച താത്കാലിക വീടുകള്‍ പൊളിച്ചുമാറ്റി സ്ഥിരം വീടുകള്‍ ആദിവാസികള്‍ പണിതുതുടങ്ങി.
ആദിവാസികള്‍ വീടുകളിലേക്ക് മടങ്ങിപോവുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജാനുവും ഗീതാനന്ദനും പറഞ്ഞു.


Click it and Unblock the Notifications