എസ് ബി ഐയില്‍ കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനം
തിരുവനന്തപുരം: വൈകാതെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ അധിഷ്ടിത ബാങ്കിംഗ് സംവിധാനം തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി. എന്‍. വെങ്കിടാചലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കിന്റെ 3300 ശാഖകളും ഈ സംവിധാനവുമായി ബന്ധിപ്പിയ്ക്കും. ഇപ്പോള്‍ 750 ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീനുകള്‍ മാത്രമേ കേന്ദ്ര കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഈ മാസം ഒടുവില്‍ തന്നെ 1200 എ ടി എമ്മുകള്‍ കേന്ദ്ര കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധിപ്പിയ്ക്കും.
മാരുതി ഉദ്വോഗ് ലിമിറ്റഡുമായി ചേര്‍ന്ന് കാര്‍ വായ്പാ സംവിധാനം ബാങ്ക് തുടങ്ങുന്നുണ്ട്. ഈ സംവിധാനം വഴി കാര്‍ വാങ്ങുന്നവര്‍ക്ക് ഡീലര്‍ കമ്മിഷന്‍ നല്‍കേണ്ടിവരില്ല. അത് വിലയില്‍ കുറച്ചു കിട്ടും. ഏഴ് വര്‍ഷത്തേയ്ക്ക് 11.25 ശതമാനവും മൂന്ന് വര്‍ഷത്തേയ്ക്ക് 10.05 ശതമാനവുമാണ് പലിശ നിരക്ക്. ഇപ്പോള്‍ ഈ വായ്പാ പദ്ധതി 37 ശാഖകളില്‍ മാത്രമേ ഉള്ളൂ. ഉടനേ തന്നെ ഇത് 500 ശാഖകള്‍ വഴി കിട്ടിതുടങ്ങും.
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിന് വായ്പ നല്‍കുന്ന പദ്ധതി ഉടനേ തുടങ്ങുന്നുണ്ട്.












Click it and Unblock the Notifications