Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രവേശനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച് നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമനിര്‍മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 18 ചൊവാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സര്‍ക്കാരിന്റെ പുന:പരിശോധാ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടി. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന് നിയമത്തിന്റെ എല്ലാ വഴികളും തേടും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ആവശ്യമായി വന്നാല്‍ നിയമനിര്‍മാണം നടത്തും. ആന്റണി പറഞ്ഞു. 30,000 ന് മുകളില്‍ റാങ്ക് കിട്ടിയവര്‍ക്ക് വരെ പുഷ്പഗിരി കോളെജ് മെഡിസിന് പ്രവേശനം നല്‍കിയത് കോടതി കണ്ടില്ലെന്ന് നടിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ വക്കം പുരുഷോത്തമനും വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയും കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചു.

നിയമനിര്‍മാണം നടത്താന്‍ ആവശ്യമാണെങ്കില്‍ കേന്ദ്രസഹായം തേടും. ഹൈക്കോടതി വിധി തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. വിധി പറയുമ്പോള്‍ കേരളത്തിന്റെ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിനെതിരാണ് ഹൈക്കോടതി വിധി.

കേസ് വേണ്ട സമയത്ത് കോടതിയെലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാനേജ്മെന്റും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+