തീരദേശ വാസികള്‍ക്ക് അവകാശ പത്രം
കണ്ണൂര്‍: കടല്‍ തീരത്തിന് 50 മീറ്ററിന് ഉള്ളില്‍ താമസിയ്ക്കുന്നവര്‍ക്ക് അവകാശ പത്രം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കെ. വി. തോമസ് വ്യക്തമാക്കി.
തീരദേശ നിയന്ത്രണ നിയമത്തിന്‍ കീഴില്‍ വരുന്നതാണ് ഈ പ്രദേശം. അതുകൊണ്ട് കൂടുതല്‍ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കാനാവാത്ത അവസ്ഥയിലാണ്. ഇതുകൊണ്ടാണ് ഇവര്‍ക്ക് അവകാശ പത്രം നല്‍കുന്നത്. ഇവര്‍ക്ക് വൈദ്യുതിയും ശുദ്ധജലവും നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.
കണ്ണൂര്‍ പുതിയങ്ങാടിയിലെ ചൂട്ടാട് കടപ്പുറത്ത് കണ്ടല്‍ ചെടി വച്ചുപിടിപ്പിയ്ക്കുന്ന പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ടല്‍ ചെടികളുടെ പ്രാധാന്യം സര്‍ക്കാരിന് വ്യക്തമായി അറിയാം. ഇത് കടല്‍തീര വികസനത്തിന് അത്യാവശ്യമാണ്.
വനം വകുപ്പുമായി സഹകരിച്ച് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റിയാണ് പദ്ധതി കണ്ണൂരില്‍ നടപ്പാക്കുന്നത്.












Click it and Unblock the Notifications