Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്തുപറമ്പ് കൊലയ്ക്ക് സി പി എം മാപ്പ് പറയണം

തിരുവനന്തപുരം: കൂത്തു പറമ്പനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വെടിവയ്പില്‍ മരിച്ചതിന്റെ കുറ്റം ഏറ്റ് പറഞ്ഞ് സി പി എം മാപ്പ് പറയണമെന്ന് ഷിബു ബേബിജോണ്‍ എം എല്‍ എ.

കൂത്തുപറമ്പില്‍ ഒരു സഹകരണ സംഘം ഉത്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനെ തടഞ്ഞതിനിടെ ഉണ്ടായ വെടിവയ്പിലാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മരിച്ചത്. ഇപ്പോള്‍ എം വി രാഘവനുമായി ഒരു സഹകരണ സംഘത്തിന്റെ പരിപാടിയിര്‍ വേദി പങ്കിടാന്‍് സി പി എം നേതാക്കള്‍ തയ്യാറായിരിയ്ക്കുന്നു. ഇന്ന് സി പി എം തയ്യാറായ ഒരു പരിപാടിയ്ക്ക് അന്ന് എന്തിനാണ് വിലക്ക് കല്പിച്ചതെന്ന് മനസ്സിലാവുന്നില്ല. പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് പാര്‍ട്ടി വിലകല്പിയ്ക്കുന്നില്ലെന്നുണ്ടോ? ഷിബു ബേബിജെണ്‍ ചോദിയ്ക്കുന്നു.

ഈ സാഹചര്യത്തില്‍ പാവപ്പെട്ട യുവാക്കളെ കൊലയ്ക്ക് കോടുത്ത കുറ്റം ഏറ്റ് പറഞ്ഞ് സി പി എം മാപ്പ് പറയണമെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+