സ്വാശ്രയ പ്രവേശനം: നിയമനിര്‍മാണം നടത്തും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയിലാക്കുന്നതിന് കോടതിയുടെ വഴിയിലുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
സര്‍ക്കാരിന്റെ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രിം കോടതിയില്‍ പ്രത്യോകാനുമതി ഹര്‍ജി നല്‍കും. കോടതി വഴി സാധിക്കാതെ വന്നാല്‍ അന്തിമമായി നിയമനിര്‍മാണം നടത്തും.
അതേ സമയം സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച് അനന്തര നടപടികള്‍ ഫിബ്രവരി 19 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.












Click it and Unblock the Notifications