മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തത്കാലം നടപടിയില്ല
കൊച്ചി: സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിക്കാനാവുന്നില്ലെങ്കില്‍ സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ കേരളം വിട്ടുപോകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിന്മേല്‍ തത്കാലം നടപടിയെടുക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്വാശ്രയ കോളജുകളുടെ അഭിഭാഷകന്‍ പത്രക്കട്ടിംഗുകളുടെ സഹായത്തോടെയാണ് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ ഭാവിയില്‍ ഇക്കാര്യം സംബന്ധിച്ച് പരാതിയ്ക്കിടവന്നാല്‍ നടപടിയുണ്ടാവുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഫണ്ടിന്റെ അഭാവമുള്ളതിനാല്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഒരു സംരംഭകനോട് സര്‍ക്കാര്‍ മോശമായി പെരുമാറിയാല്‍ മറ്റ് സംരംഭകര്‍ സംസ്ഥാനത്തേക്ക് വരാന്‍ മടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications