മുന്ന വധക്കേസില്‍ ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരന്‍ കെ. ജി. മുന്നയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി സി ബി ഐ അറസ്റ് ചെയ്തു.
മലപ്പുറം ചെറുമല ചെറുകര റെയില്‍വെ ക്രോസിന് സമീപം വടക്കേക്കര വീട്ടില്‍ മനോജ് തോമസ് കുരുവിളയാണ് അറസ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് മനോജ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മനോജിനെ ശനിയാഴ്ച വരെ സി ബി ഐ കസ്റഡിയില്‍ വിട്ടുകൊടുത്തു.
കേസിലെ ഒന്നാം പ്രതിയായ സി പി ഐ നേതാവും മുന്‍ എം എല്‍ എയുമായ പി. കുമാരന്റെ സഹോദരന്‍ പി. വിജയനെ നേരത്തെ അറസ്റ് ചെയ്തിരുന്നു. കുമാരന്റെ മകന്‍ പി. കെ. സുധിയാണ് കേസിലെ രണ്ടാം പ്രതി.
മനോജിന് കൊലപാതകം നടത്തിയതിലും ജഡം കടത്തിയതിലും തെളിവ് നശിപ്പിച്ചതിലും പങ്കുണ്ടെന്ന് സി ബി ഐ കോടതിയെ ബോധിപ്പിച്ചു.
1992 ഏപ്രില്‍ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ അംബാസിഡര്‍ കാറില്‍ കണ്ടത്. അബ്കാരി കരാറുകാരുടെ മത്സരവും പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications