ആദിവാസികള്‍ 18 പേരെ ബന്ദികളാക്കി
സുല്‍ത്താന്‍ ബത്തേരി: ആദിവാസികള്‍ കയ്യേറിയ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സഹായികളും ഫോട്ടോഗ്രാഫറുമടക്കം 18 പേരെ ബന്ദികളാക്കി.
കൈകള്‍ പിന്നിലോട്ട് കെട്ടി മരത്തൂണുകളോട് ബന്ദിച്ചിരിക്കുകയാണ് ഇവരെ. ഫിബ്രവരി 17 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വനത്തില്‍ തീയിട്ടിതിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരായ മാധവന്‍ നമ്പ്യാര്‍, സുരേഷ്, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാലി തങ്കപ്പന്‍, ജീപ്പ് ഡ്രൈവര്‍ പുഷ്പന്‍, ക്ലീനര്‍ ജയന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായികളായ മന്‍മഥമൂല കൃഷ്ണന്‍, വേണു, ചിറമൂല രാജേഷ്, ഗോപാലന്‍ കുമിഴി, ബാലന്‍ ആലത്തൂര്‍, ജബാര്‍ നിരപ്പത്ത്, അയ്യപ്പന്‍ കല്ലുമുക്ക്, മാധവന്‍ തകരപ്പാടി, കേശവന്‍, മാടമ്പന്‍, ദിനേശന്‍, ബിജു എന്നിവരെയാണ് ബന്ദികളാക്കിയിരിക്കുന്നത്.
ആദിവാസികള്‍ വനഭൂമി കയ്യേറിയ ഭാഗത്താണ് വന്‍തീപിടുത്തമുണ്ടായത്. കാട്ടില്‍ തീ പടര്‍ന്നതറിഞ്ഞെത്തിയ പൊലീസ് സംഘം വഴിയില്‍ മരം മുറിച്ചിട്ടതിനെ തുടര്‍ന്ന് പുറത്ത് പോവാനാവാതെ കുടുങ്ങി.
തിങ്കളാഴ്ച രാത്രി വയനാട് ജില്ലാ കളക്ടറും സംഘവും സ്ഥലത്തെത്തിയെങ്കിലും ആദിവാസി നേതാക്കളുമായി അവര്‍ക്ക് ചര്‍ച്ച നടത്താനായില്ല.
ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തു വന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ചാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂവെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications