ആദിവാസികള്‍ എല്ലാ ബന്ദികളേയും വിട്ടു
മുത്തങ്ങ: വയാനാട്ടിലെ മുത്തങ്ങയില്‍ ആദിവാസി മഹാസഭാപ്രവര്‍ത്തകര്‍ ബന്ദികളാക്കിയ എല്ലാപേരേയും വിട്ടയച്ചു. ഫിബ്രവരി 18 രാവിലെ 13 പേരെ വിട്ടയച്ചിരുന്നു.
ഫിബ്രവരി 18 ചൊവാഴ്ച 11.30 ഓടെ ജില്ലാ കളക്ടര്‍ കെ. ഗോപാലന്‍ ആദിവാസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആദ്യം 13 പേരെ വിട്ടയച്ചത്. കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ആദിവാസി നേതാവ് സി കെ ജാനു പങ്കെടുത്തില്ല.
തടവുകാരാക്കിയവരെ മരങ്ങളില്‍ കെട്ടിവയ്ക്കുകയായിരുന്നെന്ന് മോചിതരായവര്‍ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് വനം വകുപ്പ് ജിവനക്കാരും ഒരു ഫോട്ടോഗ്രാഫറുമടങ്ങുന്ന സംഘത്തെ ആദിവാസികള്‍ തടവുകാരാക്കിയത്.












Click it and Unblock the Notifications