Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം നേതാക്കളും രാഘവനും ഒരു വേദിയില്‍

കൊല്ലം: സി പി എം നേതൃത്വത്തിലുള്ള എന്‍. എസ് സ്മാരക ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി എം. വി. രാഘവനെ ക്ഷണിച്ചതും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനോടും മറ്റ് സി പി എം നേതാക്കളോടുമൊപ്പം അദ്ദേഹം വേദി പങ്കിട്ടതും കൗതുകമായി.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എന്‍. ശ്രീധരന്റെ സ്മാരകമായി കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റിയാണ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നത്. എം. വി. രാഘവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വി. എസ്. അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെയും സി എം പി രൂപീകരിച്ചതിനെയും പറ്റി രാഘവന്‍ പരോക്ഷ പരാമര്‍ശനം നടത്തി. അത് സി പി എം പ്രവര്‍ത്തകരായ പ്രേക്ഷകരില്‍ കൗതുകമായി.

തന്റെ കൈയില്‍ കിടന്നാണ് എന്‍. എസ് മരിച്ചതെന്ന് രാഘവന്‍ അനുസ്മരിച്ചു. താനും എന്‍. എസും ഒരേ കാറില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിലാണ് എന്‍. എസ്. മരിച്ചതെന്ന് രാഘവന്‍ പറഞ്ഞു.

എന്റെ എടുത്തുചാട്ടങ്ങളെ പലപ്പോഴും എന്‍. എസ് നിയന്ത്രിച്ചിട്ടുണ്ട്. എന്‍. എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്നത്തെ സ്ഥിതിയുണ്ടാവുമായിരുന്നില്ല- രാഘവന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ സി പി എം പ്രവര്‍ത്തകരായ പ്രേക്ഷകര്‍ കയ്യടിയോടെയാണ് എതിരേറ്റത്.

പ്രസംഗത്തിന് ശേഷം വീണ്ടും അച്യുതാനന്ദന്റെ അരികിലുള്ള കസേരയിലേക്ക് രാഘവന്‍ മടങ്ങി. അടുത്തിരുന്നിട്ടും അതുവരെ ഒരു വാക്ക് പോലും സംസാരിക്കാഞ്ഞ ഇരുവരും തുടര്‍ന്ന് കുശലം പറഞ്ഞു. അത് കുറച്ചു നേരം നീണ്ടുനില്‍ക്കുകയും ചെയ്തു.

ചടങ്ങിനിടയില്‍ രാഘവനെ മറ്റ് നേതാക്കളെല്ലാം ശ്രീ എന്നാണ് വിശേഷിപ്പിച്ചത്. സി പി എം നേതാക്കളെ സഖാവ് എന്ന് വിശേഷിപ്പിച്ച് അഭിസംബോധന ചെയ്തപ്പോള്‍ പഴയ സഖാവ് ശ്രീയിലൊതുങ്ങി.

രാഘവനെ പുറത്താക്കുമ്പോള്‍ സി പി എം സെക്രട്ടറി വി. എസ് അച്ചുതാനന്ദനായിരുന്നു. ആ അച്ചുതാനന്ദനായിരുന്നു ഈ പരിപാടിയുടെ അദ്ധ്യക്ഷന്‍. സി പി എമ്മില്‍ പുകയുന്ന ഗ്രൂപ്പ് വൈരം കൂടി കണക്കിലെടുത്ത് വേണം ഈ വേദി പങ്കിടലിനെ കാണാന്‍.

ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് എം. വി. രാഘവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സി പി എം നേതാക്കളും രാഘവനും തികഞ്ഞ ശത്രുതാ മനോഭാവത്തിലായിരുന്നു. സി പി എമ്മിന്റെ കണ്ണൂരിലെ ഏറ്റവും പ്രമുഖനായ നേതാവായിരിക്കെയാണ് രാഘന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായതും സി എം പി രൂപീകരിച്ചതും. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സി പി എം നേതാക്കളും രാഘവനുമായുള്ള ശത്രുതയുടെ മഞ്ഞുരുകുന്നതാണ് കൊല്ലത്തെ ചടങ്ങില്‍ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+