ആത്മഹത്യാ പ്രവണത കൂടുതല്‍ ജോലിഉള്ളവരില്‍
തൃശൂര്‍: ആത്മഹത്യ തടയാനായി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ സേവനം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും തൊഴില്‍ ചെയ്യുന്നവരാണെന്ന് മൈത്രി ഭാരവാഹികള്‍ അറിയിച്ചു.
തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന 45 ശതമാനം പേരും തൊഴില്‍ ചെയ്യുന്നവരാണെന്ന് മൈത്രി ഡയറക്ടര്‍ സി. സി. മേനോന്‍, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൈത്രിയുടെ സേവനം തേടുന്നവരില്‍ തൊഴില്‍ രഹിതര്‍ 35 ശതമാനമാണ്. പുരുഷന്മാരാണ് മൈത്രിയുടെ സേവനം കൂടുതലായും ഉപയോഗിക്കുന്നത്- 68 ശതമാനം. അവിവാഹിതരേക്കാള്‍ (35 ശതമാനം) വിവാഹിതരാണ് (65 ശതമാനം) ആത്മഹത്യാ പ്രവണത കാണിക്കുന്നത്. തനിച്ചു ജീവിക്കുന്നവരേക്കാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് ആത്മഹത്യാ പ്രവണതയുള്ളവര്‍.
18-35 പ്രായപരിധിയിലുള്ളവരാണ് മൈത്രിയുടെ സേവനം കൂടുതലായും ഉപയോഗിക്കുന്നത്- 54 ശതമാനം. 34 ശതമാനം പേര്‍ 35-60 പ്രായപരിധിയില്‍ പെട്ടവരാണ്. 18 വയസില്‍ താഴെയുള്ളവര്‍ 10 ശതമാനമാണ്. 60 വയസിന് മുകളിലുള്ളവര്‍ രണ്ട് ശതമാനം മാത്രവും.
2002 ഫെബ്രുവരി ഒന്ന് മുതല്‍ 2003 ജനവരി 31 വരെ 1014 പേര്‍ മൈത്രിയുടെ സേവനം തേടിയവരാണ്. ഇവരില്‍ 53 ശതമാനം പേര്‍ ടെലഫോണിലും 43 ശതമാനം പേര്‍ നേരിട്ടുമാണ് മൈത്രിയുമായി ബന്ധപ്പെട്ടത്. നാല് ശതമാനം പേര്‍ കത്തിലൂടെയും.
മൈത്രിയുമായി പങ്കിടുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് മൈത്രി ഭാരവാഹികള്‍ പറഞ്ഞു.
മൈത്രി, ജനനീതി ബില്‍ഡിംഗ്സ്, ശക്തന്‍ തമ്പുരാന്‍ ബസ് സ്റാന്റിന് സമീപം, തൃശൂര്‍-ഒന്ന് എന്നതാണ് വിലാസം. ടെലഫോണ്‍- -91 -487 2444472.












Click it and Unblock the Notifications