ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം വാങ്ങിയില്ല: തോമസ് ഐസക്ക്
തിരുവനന്തപുരം: ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം താന്‍ പദ്ധതികള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്ന് നിയമസഭയിലെ സി പി എം അംഗമായ തോമസ് ഐസക്ക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ നിയോജക മണ്ഡലമായ മാരാരിക്കുളത്തെ അരയാട്, കുഞ്ഞിക്കുഴി എന്നീ സ്ഥലങ്ങളില്‍ വികസന പദ്ധതി നടപ്പാക്കാനായി ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
തന്നെയും സി പി എമ്മിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണം മാത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഈ പ്രദേശത്ത് വികസന പദ്ധതി നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ്. കേന്ദ്രത്തിന്റെ സ്വര്‍ണ ജയാനന്ത് ഗ്രാമ സ്വയം റോസ്ഗാര്‍ യോജന പദ്ധതി അനുസരിച്ച് കിട്ടിയ പണമാണ് ഇതിന് വിനിയോഗിച്ചത്.
കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രിയാണ് ഈ പദ്ധതിയനുസരിച്ച് എട്ട് കോടി രൂപ അനുവദിച്ചത്. വികസന പ്രശ്നങ്ങളില്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ ആശയങ്ങളും നയങ്ങളുമായി തനിയ്ക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് പണം സ്വീകരിയ്ക്കുന്നതിനോടും യോജിപ്പില്ല.












Click it and Unblock the Notifications