കരിപ്പൂരില്‍ യൂസേഴ്സ് ഫീ നിര്‍ത്തലാക്കുന്നു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്സ്സ് ഫീ പിരിക്കുന്നത് നിര്‍ത്തലാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
യൂസേഴ്സ് ഫീ പിരിക്കുന്നതിനെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തിറങ്ങും. കേസുകള്‍ കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കാന്‍ വ്യോമയാന മന്ത്രാലയം കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിന്റെ വികസനത്തിനായി ഹഡ്കോയില്‍ നിന്ന് വാങ്ങിയ വായ്പയുടെ പലിശ അടയ്ക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരില്‍ നിന്ന് യൂസേഴ്സ് ഫീ പിരിക്കുന്നത്. വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ത്ത് പലിശബാധ്യതയില്‍ നിന്ന് ഒഴിവാകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. വായ്പ തിരിച്ചടക്കാന്‍ വിമാനത്താവള അതോറിറ്റിയ്ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications