മക്കിന്‍സി ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: മക്കിന്‍സി ആന്റ് കമ്പനി തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഓഫീസ് സ്ഥാപിയ്ക്കുന്നു.
ഇുസംബന്ധിച്ച് മക്കിന്‍സിയുമായി എട്ടു മാസം മുമ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. മാര്‍ച്ച് ആദ്യവാരം കരാറില്‍ ഒപ്പുവയ്ക്കും. മക്കിന്‍സി ഉദ്യോഗസ്ഥര്‍ ഇതിനായി കേരളത്തിലെത്തും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള മക്കിന്‍സിയുടെ 83-ാമത്തെ ഓഫീസായിരിയ്ക്കും ടെക്നോപാര്‍ക്കിലേത്. 1926ല്‍ സ്ഥാപിച്ച മക്കിന്‍സി കമ്പനിയ്ക്ക് 44 രാജ്യങ്ങളിലാണ് ഓഫീസുകളുള്ളത്.
ദില്ലയില്‍ മക്കിന്‍സിക്ക് ഇപ്പോള്‍ ഓഫീസുണ്ട്. ടെക്നോപാര്‍ക്കില്‍ സ്ഥാപിയ്ക്കുന്ന ഓഫീസ് ദില്ലിയിലെ ഓഫീസിനേക്കാള്‍ വലുതായിരിയ്ക്കും.
അലയന്‍സ് കോണ്‍ഹില്‍, ഏണ്‍സ്റ് ആന്റ് യംഗ് എന്നിവയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള മറ്റ് രണ്ട് പ്രധാന അന്തര്‍ദേശീയ കമ്പനികള്‍.












Click it and Unblock the Notifications