യുദ്ധഭീതി: വിദ്യാര്‍ഥികള്‍ ആശങ്കയില്‍
ദില്ലി: യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി ബി എസ് ഇ പരീക്ഷയില്‍ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലാണ് കുവൈത്തിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികളായ വിദ്യാര്‍ഥികളെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.
ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ നടത്തുന്നുണ്ടോയെന്നതിനെ കുറിച്ച് സി ബി എസ് ഇ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലായിരിക്കെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉടന്‍ നടപടികളുണ്ടാവണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
യ ുദ്ധം ഉണ്ടാവുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാക്കുമെന്ന് സി ബി എസ് ഇ നേരത്തേ പറഞ്ഞിരുന്നെങ്കിലും പിന്നീട് യാതൊന്നും ഇതിനായി ചെയ്തിട്ടില്ല.












Click it and Unblock the Notifications