വീരപ്പനെ വളഞ്ഞിരിക്കുകയാണെന്ന് ഡിജിപി
മധുര: കാട്ടുകള്ളന്‍ വീരപ്പനെ തമിഴ്നാട്, കര്‍ണാടക ദൗത്യസേനകള്‍ ചേര്‍ന്ന് വളഞ്ഞിരിക്കുകയാണെന്ന് തമിഴ്നാട് ഡി ജി പി ആര്‍. രാജഗോപാലന്‍ പറഞ്ഞു.
വീരപ്പന്‍ ഉടന്‍ തന്നെ പിടിയിലാവുമെന്ന് തമിഴ്നാട് ഡി ജി പി പറഞ്ഞു. വീരപ്പനെ പിടികൂടുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്ന് ദിവസം രാജഗോപാലന്‍ കാട്ടില്‍ തങ്ങിയിരുന്നു.
വീരപ്പനെ പിടികൂടാനുള്ള തിരച്ചില്‍ തുടരുന്നതിന് തമിഴ്നാട്ടിലെ ഇലഞ്ഞിക്കര, കാട്ടാക്കാരൈ, പലര്, കര്‍ണാടകത്തിലെ തെങ്ങാടി എന്നീ നാല് കേന്ദ്രങ്ങള്‍ ദൗത്യസേന തിരഞ്ഞെടുത്തിട്ടുണ്ട്.
വീരപ്പന്‍ വീണ്ടും ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡി ജി പി പറഞ്ഞു.












Click it and Unblock the Notifications