കൊച്ചി-ദോഹ വിമാനം മാര്‍ച്ച് ആറ് മുതല്‍
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് മാര്‍ച്ച് ആറ് മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും.
ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. വിമാനത്തില്‍ 224 സീറ്റുകളുണ്ടാവും.
ദോഹയില്‍ നിന്ന് പുലര്‍ച്ചെ 1.15ന് പുറപ്പെടുന്ന വിമാനം രാവിലെ 8.30ന് കൊച്ചിയിലെത്തും. 9.30ന് കൊച്ചിയില്‍ നിന്ന് തിരിക്കുന്ന വിമാനം 11.35ന് ദോഹയിലെത്തും.
ഖത്തര്‍ എയര്‍വെയ്സ് വിമാന സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ കേന്ദ്രമാണ് കൊച്ചി. തിരുവനന്തപുരത്തു നിന്ന് നേരത്തെ സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications