Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാന്‍. ബസ് ഉപഗ്രഹം വഴി നിയന്ത്രിക്കും

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സുകളെയും ഉപഗ്രഹത്തിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ സംവിധാനം. ഇനി നിരത്തുകളിലോടുന്ന ബസ്സുകളെല്ലാം തിരുവനന്തപുരത്തുള്ള കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലെ സ്ക്രീനില്‍ കാണാം.

ബസ് എവിടെയെത്തി, വേഗമെത്ര എന്നിവയെല്ലാം അറിയാന്‍ കഴിയും. ബസ്സിന്റെ വേഗം കൂട്ടാനോ കുറയ്ക്കാനോ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യാനോ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബസ്സിന്റെ ഡ്രൈവര്‍ക്ക് നേരിട്ട് സന്ദേശം നല്കാം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തിരിച്ച് കണ്‍ട്രോള്‍ റൂമിലേക്കും സന്ദേശം കൈമാറാം.

ഉപഗ്രഹം വഴി ലഭിക്കുന്ന സിഗ്നലുകളിലൂടെയാണ് ബസ്സുകളുടെ സ്ഥാനവും വേഗവും എല്ലാം സ്ക്രീനില്‍ തെളിയുക. പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് വോള്‍വോ ബസിലും ലൈറ്റ്നിങ് എക്സ്പ്രസിലും സിറ്റി ഫാസ്റിലും യന്ത്രം സ്ഥാപിച്ചിരുന്നു. ഇതില്‍ പരീക്ഷണം തികഞ്ഞ വിജയമായിരുന്നു. ആദ്യം 200 കിലോമീറ്ററില്‍ അധികം ദൂരം പോകുന്ന ബസ്സുകളിലാണ് യന്ത്രം സ്ഥാപിക്കുക.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് ബസിലേക്കും ബസില്‍ നിന്ന് തിരിച്ചും സന്ദേശം അയക്കുന്നത് മൊബൈല്‍ ശൃംഖല വഴിയായിരിക്കും. ഭാവിയില്‍ ബസ് സ്റാന്‍ുകളില്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+