സ്വാശ്രയ പ്രവേശനം: മന്ത്രിസഭാ തീരുമാനം ഇന്ന്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച് സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് ഫിബ്രവരി 19 ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.
സര്‍ക്കാരിന് അനുവദിച്ച് 25 ശതമാനം സീറ്റ് ഒരാഴ്ചയ്ക്കകം നികത്തണമെന്നും ഇല്ലെങ്കില്‍ ഈ സീറ്റില്‍ മാനേജ്മെന്റിന് പ്രവേശനം നല്‍കാമെന്നുമാണ് ഹൈക്കോടതി വിധി.
സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പിന്നീട് സ്വീകരിക്കാമെങ്കിലും ഇപ്പോള്‍ 25 ശതമാനം സീറ്റ് നികത്തുക മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്.
അതിനിടെ 40 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ പുഷ്പഗിരി മെഡിക്കല്‍ കോളജ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 50 ശതമാനം മെറിറ്റില്‍ നീക്കിവെക്കാമെന്ന് കാരക്കോണം മെഡിക്കല്‍ കോളജ് നേരത്തെ അറിച്ചിരുന്നു.












Click it and Unblock the Notifications