കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്ന വധം: പൊലീസുകാരന്‍ റിമാന്റില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരന്‍ കെ. ജി. മുന്നയെ കൊലപ്പെടുത്തി കാറിലിട്ടു ചുട്ടുകരിച്ച കേസില്‍ പൊലീസ് ഹെഡ്കോണ്‍സ്റബിളിനെ സിബിഐ അറസ്റ് ചെയ്തു. ഇദ്ദേഹത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. വിജയകുമാര്‍ ഫിബ്രവരി 22 ശനിയാഴ്ച വരെ സിബിഐ റിമാന്റില്‍ വിട്ടുകൊടക്കാന്‍ ഉത്തരവിട്ടു.

താന്‍ ഹൃദ്രോഗിയാണെന്ന് രാമന്‍കുട്ടി കോടതിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഹൃദ്രോഗചികിത്സകന്റെ നിര്‍ദേശപ്രകാരം ആവശ്യമായ മരുന്ന് നല്കാന്‍ കോടതി ഉത്തരവിട്ടു.

കോഴിക്കോട് തൊട്ടിപ്പാലം സ്റേഷനിലെ ഹെഡ് കോണ്‍സ്റബിളാണ് എം. രാമന്‍കുട്ടി. ശ്രീകൃഷ്ണപുരം പന്നിയങ്കാട് വീട്ടില്‍ എം. രാമന്‍കുട്ടിയ്ക്കും മുന്നയെ ചുട്ടെരിച്ച സംഭവവുമായി ബന്ധമുണ്ടെന്നാണ് സിബിഐ ആരോപണം.

മുന്നയെ കൊലപ്പെടുത്തി ജഡം ചുട്ടെരിക്കാന്‍ തീരുമാനിച്ച ഗൂഡാലോചനയില്‍ രാമന്‍കുട്ടിയ്ക്ക് പങ്കുണ്ടെന്ന് പറയുന്നു. കേസില്‍ പങ്കാളികളായ മറ്റു പ്രതികളെയും മുന്നയെ ചുട്ടെരിക്കാന്‍ ഉപയോഗിച്ച വാഹനത്തെപ്പറ്റിയും രാമന്‍കുട്ടിക്ക് അറിയാമെന്നും സിബിഐ പറയുന്നു.

കഴിഞ്ഞ ദിവസം ഈ കേസില്‍ മൂന്നാം പ്രതിയായ മലപ്പുറം ചെറുമല സ്വദേശി മനോജ് തോമസ് കുരുവിളയെയും സിബിഐ അറസ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ സി പി ഐ നേതാവും മുന്‍ എം എല്‍ എയുമായ പി. കുമാരന്റെ സഹോദരന്‍ പി. വിജയനെ നേരത്തെ അറസ്റ് ചെയ്തിരുന്നു. കുമാരന്റെ മകന്‍ പി. കെ. സുധിയാണ് കേസിലെ രണ്ടാം പ്രതി.

മനോജിന് കൊലപാതകം നടത്തിയതിലും ജഡം കടത്തിയതിലും തെളിവ് നശിപ്പിച്ചതിലും പങ്കുണ്ടെന്ന് സി ബി ഐ കോടതിയെ ബോധിപ്പിച്ചു.

1992 ഏപ്രില്‍ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ അംബാസിഡര്‍ കാറില്‍ കണ്ടത്. അബ്കാരി കരാറുകാരുടെ മത്സരവും പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. മലപ്പുറം, പാലക്കാട് ജില്ലകളിലെ പല സ്ഥലങ്ങളിലും ഇനിയും പരിശോധന നടത്തേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X