മുത്തങ്ങ സംഭവം: ബുധനാഴ്ച ഹര്‍ത്താല്‍
സുല്‍ത്താന്‍ ബത്തേരി: അതിനിടെ ആദിവാസി സമരം പുതിയ വഴിയിലേക്ക് തിരിഞ്ഞതോടെ ആദിവാസികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
സി. കെ. ജാനുവിനെ അറസ്റ് ചെയ്യുക, ബന്ദികളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ നൂല്‍പുഴ പഞ്ചായത്തില്‍ ഫിബ്രവരി 19 ബുധനാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 21 പേരെയാണ് ആദിവാസികള്‍ ബന്ദികളാക്കിയിരുന്നത്. ഇവരില്‍ 18 പേരെ മര്‍ദനമേറ്റ പരിക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
21 പേരെ ബന്ദികളാക്കിയ സംഭവത്തില്‍ സി. കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ചിലര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ ആദിവാസി സമരം അക്രമാസക്തമായ സാഹചര്യത്തില്‍ ആദിവാസികളെ ഒഴിപ്പിക്കാന്‍ പൊലീസ് നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications