മുത്തങ്ങ യുദ്ധഭൂമിയായി
സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതത്തില്‍ ഭൂമി കൈയേറിയ ആദിവാസികളെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുത്തങ്ങ യുദ്ധഭൂമിയായി. ആദിവാസികള്‍ക്ക് നേരെ പൊലീസ് രണ്ടു റൗണ്ട് വെടിവെച്ചു. സംഘര്‍ഷ തുടരുകയാണ്.
രണ്ട് പേരെ ആദിവാസികള്‍ ബന്ദികളാക്കി. ഇവര്‍ പൊലീസുകാരാണോ വനംവകുപ്പ് ഉദ്യോഗസ്ഥരാണോ എന്നറിവായിട്ടില്ല. ഒഴിപ്പിക്കല്‍ ശ്രമത്തിനിടയില്‍ സ്ത്രീകളടക്കം 25 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
ആദിവാസികളും പൊലീസുകാരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇതില്‍ മുന്ന് പേര് പൊലീസുകാരാണ്. പരിക്കേറ്റ പൊലീസുകാരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.
ഫിബ്രവരി 19 ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊലീസ് ഭൂമി ഒഴിപ്പിക്കാന്‍ മുത്തങ്ങയിലെത്തിയത്. കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചപ്പോള്‍ അമ്പും വില്ലും വെട്ടുകത്തിയുമായി ആദിവാസികള്‍ നേരിട്ടു. തുടര്‍ന്ന് പൊലീസ് 25 റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തു.
ഇതിനിടെ വനിതാ പൊലീസുകാരുള്‍പ്പെടെ നാല്പതോളം പൊലീസുകാരെ ആദിവാസികള്‍ കെണിയില്‍ പെടുത്തി.
കൈയേറിയ സ്ഥലത്ത് ആദിവാസികള്‍ സ്ഥാപിച്ച ചെക്ക്പോസ്റ് തകര്‍ത്താണ് പൊലീസ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 200 ലേറെ കുടിലുകള്‍ പൊലീസ് ഇതിനകം പൊളിച്ച് നീക്കിയിട്ടുണ്ട്. പൊലീസ് കാട്ടിലേക്ക് കടക്കാതിരിക്കാന്‍ ആദിവാസികള്‍ വനത്തില്‍ തീയിട്ടു. തീയിട്ട ശേഷം ആദിവാസികള്‍ ഉള്‍ഭാഗമായ പൊന്‍കുഴി വനത്തിലേക്ക് നീങ്ങി. ഇവിടേയും ആദിവാസികള്‍ ആയുധങ്ങളുമായി നില്‍ക്കുകയാണ്.
750 ാളം പൊലീസുകാരാണ് കുടി ഒഴിപ്പിയ്ക്കലിനായി പോയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications