പൊലീസുകാരെ ജീവനോടെ ചുടുമെന്ന് ആദിവാസികള്‍
മുത്തങ്ങ: പൊലീസുകാരെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുമെന്ന് ആദിവാസികള്‍. ആദിവാസികള്‍ കൈയേറിയ ഭൂമിയിലെത്തിയ പൊലീസുകാരില്‍ രണ്ട് പേരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് നിറുത്തിയിരിയ്ക്കുകയാണ്. കുടി ഒഴിപ്പിയ്ക്കലില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇവരെ തീകൊളുത്തുമെന്നാണ് ആദിവാസികള്‍ പറയുന്നത്.
കുടി ഒഴിപ്പിയ്ക്കാനായി പോയ 750 ാളം പൊലീസുകാര്‍ കാട്ടിലുണ്ടെങ്കിലും അവര്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ഈ പ്രദേശത്ത് 40 ാളം വനിതാ പൊലീസുകാരും ഉണ്ട്. ആദിവാസികള്‍ ഇവരെ വളഞ്ഞിരിയ്ക്കുകയാണ്. ഫിബ്രവരി 19 രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസൂകാര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.
പൊലീസ് ആദിവാസി പ്രദേശത്തേയ്ക്ക് നീങ്ങാതിരിയ്ക്കാനായി കാട്ടില്‍ പല സ്ഥലത്തും ഇവര്‍ തീയിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications