ടിയ്ക്കറ്റില്ലാതെ യാത്ര ചെയ്തതിന് മന്ത്രി ശങ്കരന്‍ പിടിയില്‍
തിരുവനന്തപുരം: ടിയ്ക്കറ്റില്ലാതെ തീവണ്ടിയില്‍ യാത്ര ചെയ്തതിന് ആരോഗ്യ വകുപ്പ് മന്ത്രി പി ശങ്കരന്‍ പിടിയിലായി.
ടിയ്ക്കറ്റില്ലാതെ യാത്രചെയ്തതിന് അദ്ദേഹത്തിന്റെ ഗണ്‍മാനും പിടിയ്ക്കപ്പെട്ടു. റെയില്‍വേ വിജിലന്‍സ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയ്ക്കപ്പെട്ടത്. മന്ത്രിയോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
രാജധാനി എക്സ്പ്രസില്‍ ഫിബ്രവരി 18 ചൊവാഴ്ച രാവിലെ ഏഴ് മണിയ്ക്കായിരുന്നു സംഭവം.
മുന്‍ എം പി യായ പി ശങ്കരന് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പാസുണ്ട്. പക്ഷേ യാത്രാ വേളയില്‍ ആ പാസ് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. ഗണ്‍മാന് യാത്രാനുമതി നല്‍കുന്ന വാറണ്ട് കാലാവധി കഴിഞ്ഞതായിരുന്നു. ഇരുവരില്‍ നിന്നും റയില്‍വേ അധികൃതര്‍ പിഴ ഈടാക്കി.
ഓടിപ്പോയ രണ്ട് പേരെ പിടികൂടാനായില്ല.












Click it and Unblock the Notifications