കെ. കെ. രാകേഷ് എസ്എഫ്ഐ പ്രസിഡന്റ്
കോഴിക്കോട്: എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി കെ. കെ. രാകേഷിനെയും ജനറല്‍ സെക്രട്ടറിയായി കല്ലോല്‍ റോയിയെയും ദേശീയ സമ്മേളനം തിരഞ്ഞെടുത്തു.
മലയാളിയാണ് കെ. കെ. രാകേഷ്. കല്ലോല്‍ റോയി പശ്ചിമബംഗാളുകാരനാണ്. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.
സുദീപ് സെന്‍ (ബംഗാള്‍), പി. കെ. ബിജു (കേരളം), ആര്‍. കരുണ്‍ കുമാര്‍ (ആന്ധ്ര), നയന്‍ ബുയാം (അസം), സഞ്ജയ് മാധവ് (രാജസ്ഥാന്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അപൂര്‍വ ചാറ്റര്‍ജി (ബംഗാള്‍), ടി. വി. രാജേഷ്, കെ. മുരളീധരന്‍ (ഇരുവരും കേരളം), മനോജ് ഛന്ദേല്‍ (ഹിമാചല്‍ പ്രദേശ്), ജി. മമത (ആന്ധ്ര) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.
കണ്ണൂര്‍ എടക്കാട് സ്വദേശിയായ രാകേഷ് നേരത്തെ എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു.












Click it and Unblock the Notifications