എസ്എന്‍ഡിപി ആശുപത്രി തുടങ്ങും
കണ്ണൂര്‍: മാര്‍ക്സിസ്റ് കോട്ടകളായ വടക്കന്‍ ജില്ലകളില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി കണ്ണൂര്‍ ജില്ലയില്‍ ആശുപത്രിയും ബാങ്കും തുടങ്ങുന്നു. എസ്എന്‍ഡിപി ശാഖകളുടെയും യൂണിയനുകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് ബാങ്കും ആശുപത്രിയും തുടങ്ങുന്നത്.
എസ്എന്‍ഡിപിയുടെ ആദ്യ ആശുപത്രി മാതമംഗലത്ത് മാര്‍ച്ച് മൂന്നിന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ജനങ്ങളില്‍ നിന്ന് ആയിരം രൂപവീതമുള്ള ഓഹരികള്‍ പിരിച്ചാണ് മാതമംഗലത്ത് ആശുപത്രി തുടങ്ങുന്നത്. ഇവിടുത്തെ ആശുപത്രിക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിച്ചിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും ആശുപത്രിയും ബാങ്കും ആരംഭിക്കുന്നത്.
കെ.കുഞ്ഞന്‍ ചെയര്‍മാനും എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ കെ.വി. ഭാസ്കരന്‍ ജനറല്‍ സെക്രട്ടറിയുമായ സൊസൈറ്റിയാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കരിവെള്ളൂരിലോ പയ്യന്നൂരിലോ രണ്ടാമത് ഒരു ആശുപത്രി കൂടി തുടങ്ങാന്‍ പദ്ധതിയുണ്ട്.












Click it and Unblock the Notifications