പാമോയില്‍ കേസില്‍ കക്ഷിചേരും: വിഎസ്
തിരുവനന്തപുരം: കരുണാകരന്‍ ഉള്‍പ്പെട്ട പാമോയില്‍ അഴിമതിക്കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഫിബ്രവരി 19 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോയില്‍ കേസില്‍ കെ. കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണ്ടെന്ന ഹൈക്കോടതി വിധി പുറത്ത് വന്ന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് വിഎസ് പ്രതികരിച്ചത്. കോടതി അനുവദിച്ചാല്‍ താന്‍ തീര്‍ച്ചയായും ഈ കേസില്‍ കക്ഷിചേരുമെന്ന് വിഎസ് പറഞ്ഞു.
സര്‍ക്കാര്‍ കക്ഷിചേര്‍ന്നിട്ടുള്ളതിനാല്‍ ഇനി പ്രതിപക്ഷനേതാവ് കക്ഷിചേരേണ്ടെന്നാണ് കോടതിയുടെ നിലപാട്. എന്തായാലും സത്യാവസ്ഥ ഇനി പുറത്തുവരും. കരുണാകരനെ വിചാരണ ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാട് മൂലമാണ് വിജിലന്‍സ് കോടതിയുടെ അന്വേഷണം തടസ്സപ്പെടാന്‍ കാരണം.- വിഎസ് പറഞ്ഞു.












Click it and Unblock the Notifications