സൈനിക നീക്കത്തിനെതിരെ നാം
യുനൈറ്റഡ് നാഷന്‍സ്: ഇറാക്കിനെതിരെ സൈനിക ആക്രമണം നടത്താനുള്ള അമേരിക്കയുടെ നീക്കത്തെ ചേരി ചേരാ പ്രസ്ഥാനം (നാം) അപലപിച്ചു.
ഫിബ്രവരി 18 ചൊവാഴ്ച നടന്ന തുറന്ന ചര്‍ച്ചയില്‍ നാമിലെ ഭൂരിഭാഗം രാജ്യങ്ങളും ഇറാക്കിനെതിരായ സൈനിക നടപടിയെ എതിര്‍ക്കുകയാണ് ചെയ്തത്.
ഇറക്കിനെതിരായ സൈനിക നടപടിയെ പിന്തുണക്കുന്ന പെറു, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങള്‍ പോലും ആയുധ പരിശോധന ഇറാക്ക് അനുവദിക്കാതിരുന്നാല്‍ മാത്രമേ അത്തരമൊരു നടപടി പാടൂള്ളൂവെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇറാക്ക് കൂടുതല്‍ സഹരണം കാട്ടുന്നുണ്ടെന്നാണ് പ്രധാന ആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സിന്റെ റിപ്പോര്‍ട്ടെന്ന് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.
ആയുധ പരിശോധകരുമായി പൂര്‍ണമായി സഹകരിക്കാന്‍ ഇറാക്കിനോട് നാം ആവശ്യപ്പെട്ടു.












Click it and Unblock the Notifications