ഇനി ബാങ്കിംഗ് സര്‍വീസ് കമ്മീഷന്‍ ഇല്ല
ദില്ലി: ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ തൊഴില്‍ നല്കിയ കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ ബാങ്കിംഗ് സര്‍വീസ് കമ്മീഷന്‍ പിരിച്ചുവിട്ടു. ഫിബ്രവരി 19 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബാങ്കിംഗ് സര്‍വീസ് കമ്മീഷന്‍ റദ്ദാക്കല്‍ ബില്ലിന് അനുമതി നല്കി.
കഴിഞ്ഞ ബജറ്റിലാണ് ബാങ്കിംഗ് സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചത്.
പൊതുമേഖലാ ബാങ്കുകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് സര്‍വീസ് കമ്മീഷന്‍ രൂപീകരിച്ചത്. ഇനി മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും അവര്‍ക്കാവശ്യമായ ജീവനക്കാരെ നേരിട്ട് റിക്രൂട്ട് ചെയ്യാം.
അതേ സമയം പിന്നോക്കക്കാര്‍ക്കുള്ള സംവരണം ബാങ്കുകള്‍ പാലിക്കണമെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി ഗിന്‍ഗീ രാമചന്ദ്രന്‍ പറഞ്ഞു. സംവരണ നിയമങ്ങള്‍ ബാങ്കുകള്‍ പാലിക്കണം. അല്ലാത്ത ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications