ഹജ്: മരിച്ചത് 108 ഹാജിമാര്‍
ദില്ലി: ഇന്ത്യയില്‍ നിന്ന് ഇക്കുറി ഹജിനു പോയവരില്‍ 108 പേര്‍ മരിച്ചതായി കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍. ഫിബ്രവരി 19 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ ഒമ്പത് പേര്‍ അപകടത്തിലും തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ബാക്കിയെല്ലാവരുടേതും സ്വാഭാവിക മരണങ്ങളായിരുന്നു. മരണം സംബന്ധിച്ച് വിശദാംശങ്ങള്‍ ഉടന്‍ പ്രധാനമന്ത്രിയ്ക്ക് നല്കുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരില്‍ 66 പേര്‍ കേന്ദ്ര ഹജ് കമ്മിറ്റിയില്‍ രജിസ്റര്‍ ചെയ്തവരാണ്. ബാക്കി 43 പേര്‍ സ്വകാര്യ തീര്‍ത്ഥാടകരാണ്. മരിച്ചവരില്‍ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ 100 വയസ്സായ സയ്യിദ് മോയ്നുദ്ദിന്‍ ഷാ ആണ്. ഇക്കുറി 1.16 ലക്ഷം ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് ഹജ് തീര്‍ത്ഥാടനത്തിന് പോയതായും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സംഘത്തെ നയിച്ചത് ഷാനവാസ് ഹുസ്സൈന്‍ ആണ്. യാത്രയ്ക്കിടയില്‍ സൗദി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചതായും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.












Click it and Unblock the Notifications