ദാവൂദിന്റെ സഹോദരന്‍ റിമാന്റില്‍
മുംബൈ: യുഎഇ ഇന്ത്യയ്ക്ക് കൈമാറിയ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ ഷെയ്ഖിനെയും കൂട്ടാളിയെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ കോടതി പൊലീസ് കസ്റഡിയില്‍ വിട്ടു. ഫിബ്രവരി 20 വ്യാഴാഴ്ചയാണ് ഇരുവരെയും രണ്ടാഴ്ചത്തേക്ക് പൊലീസ് റിമാന്റില്‍ വിട്ടുകൊണ്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വി.കെ. ശര്‍മ്മ ഉത്തരവായത്.
കഴിഞ്ഞ ദിവസമാണ് യുഎഇ സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ ഷെയ്ഖിനെയും കൂട്ടാളി ഇജാസ് പത്താനെയും ഇന്ത്യയ്ക്ക് കൈമാറിയത്. ദാവൂദിന്റെ കൂട്ടാളിയായ ശരദ് ഷെട്ടി ദുബായില്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ദുബായ് പൊലീസിന്റെ പിടിയിലായത്. മുംബൈ സ്ഫോടനക്കേസില്‍ പ്രതികളായ ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വിദേശ്യകാര്യമന്ത്രി യശ്വന്ത് സിന്‍ഹ കത്തയച്ചിരുന്നു. ഈ കത്ത് പരിശോധിച്ച ശേഷമാണ് ഇവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎഇ പ്രതിരോധമന്ത്രി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ഉത്തരവിട്ടത്.
ഇജാസ് പത്താന്‍ നേരത്തെ ദാവൂദിന്റെ വലംകൈയായിരുന്നെങ്കിലും പിന്നീട് ദാവൂദുമായി തെറ്റി. പക്ഷെ 1993ലെ മുംബൈ സ്ഫോടനക്കേസിന് പിന്നില്‍ ദാവൂദിന് വേണ്ടി പ്രവര്‍ത്തിച്ചത് ഇജാസ് പത്താനാണ്. മുംബൈ സ്റോക്ക് എക്സ്ചേഞ്ച്, എയര്‍ ഇന്ത്യ, ഹോട്ടല്‍ സീ റോക്ക്, സെന്റോര്‍ ഹോട്ടല്‍സ്, സാവേരി ബസാര്‍, കഥാ ബസാര്‍, ശിവസേന ഭവന്‍, പ്ലാസാ തിയറ്റര്‍ എന്നിവിടങ്ങളിലാണ് 1993ല്‍ സ്ഫോടനമുണ്ടായത്.
കസ്റംസ് ഉദ്യോഗസ്ഥനായ രവീന്ദ്ര ബാബുലാല്‍ സിംഗിനെ വധിച്ചത് ദാവൂദിന്റെ സഹോദരനായ ഇക്ബാലാണ്. എന്നാല്‍ ഇവരെ യുഎഇ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയതല്ലെന്നും രാജ്യം വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയിലെത്തിയതാണെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം കേശ്വാനി വാദിച്ചു.












Click it and Unblock the Notifications