ആദിവാസികള്‍ മന്ത്രിമാരെ റാഞ്ചാന്‍ പദ്ധതിയിട്ടു
തിരുവനന്തപുരം: മുത്തങ്ങയില്‍ ഭൂമി കൈയേറിയ ആദിവാസികള്‍ക്ക് മന്ത്രിമാരെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയുണ്ടായിരുന്നതായി മന്ത്രിസഭായോഗത്തില്‍ എ. കെ. ആന്റണി പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനത്തിനെത്തിയ വിദേശ പ്രതിനിധികളെ തട്ടിക്കൊണ്ടുപോവാനും ആദിവാസികള്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിന് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ആദിവാസികളെ അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാപത്തിന്റെ പിന്നില്‍ ആരാണെന്ന് വിശദവിവരങ്ങള്‍ അറിയാതെ പറയാനാവില്ല.
ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവരുമ്പോഴാണ് സായുധ കലാപമുണ്ടായത്. അങ്ങേയറ്റം ക്ഷമിച്ച ശേഷമാണ് സര്‍ക്കാര്‍ മുത്തങ്ങയില്‍ പൊലീസ് നടപടിക്ക് മുതിര്‍ന്നത്.
പൊലീസ് കോണ്‍സ്റബിളിനെ അങ്ങേയറ്റം ക്രൂരമായാണ് കൊലപ്പെടുത്തിയത്. മനുഷ്യത്വഹീനമായാണ് പ്രക്ഷോഭക്കാര്‍ പെരുമാറിയത്- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications