ജുഡീഷ്യല്‍ അന്വേഷണം വേണം: ബിജെപി
തിരുവനന്തപുരം: ആദിവാസികളുടെ കുടിയൊഴിപ്പിക്കല്‍ വെടിവെപ്പില്‍ കലാശിച്ച സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി. ഫിബ്രവരി 20 വ്യാഴാഴ്ച ബിജെപി ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആദിവാസികള്‍ക്ക് വേണ്ട സഹായം ചെയ്തതിന് പിന്നില്‍ പിഡിപയും എന്‍ഡിഎഫും ഉണ്ടെന്നറിയുന്നു. ഇതില്‍ പിഡിപിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. - മുകുന്ദന്‍ പറഞ്ഞു.
ആന്ധ്രയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടുകയാണെന്ന് ഈ സംഭവം സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications