ജാനുവും ഗീതാനന്ദനും ഒളിവില്‍
മുത്തങ്ങ: മുത്തങ്ങയിലെ വനഭൂമി കയ്യേറിയിരുന്ന മുഴുവന്‍ ആദിവാസികളേയും പൊലീസ് ഒഴിപ്പിച്ചു. അതേ സമയം ആദിവാസി ഗോത്രസഭാ നേതാക്കളായ സി.കെ. ജാനു, ഗീതാനന്ദന്‍ എന്നിവര്‍ ഒളിവിലാണ്.
ഇവരെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വനഭൂമിയിലെ ആദിവാസികള്‍ കെട്ടിയിരുന്ന കുടിലുകളെല്ലാം പൊലീസ് തീയിട്ട് നശിപ്പിച്ചു.
ആദിവാസി ഗോത്രസഭയുടെ ഓഫീസും പൊലീസ് പൊളിച്ചു നീക്കി. 2000 പൊലീസുകാര്‍ ഇവിടെ തിരച്ചില്‍ നടത്തിയതായി ഉത്തരമേഖല ഡിഐജി ശങ്കര്‍ റെഡ്ഡി പറഞ്ഞു. 200 ആദിവാസികളെ പൊലീസ് അറസ്റ് ചെയ്തു. ഇതില്‍ ശ്രീലങ്ക, ആന്ധ്ര സ്വദേശികളുണ്ടെന്ന് പൊലീസ് പറയുന്നു. ആദിവാസികള്‍ക്ക് തീവ്രവാദി ഗ്രൂപ്പുകളുടെ സഹായമുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
പൊലീസും വനംവകുപ്പും ചേര്‍ന്ന് കുടിലുകള്‍ തീയിടുന്നതിനിടയില്‍ നേരിയ തോതില്‍ കാട്ടുതീ ഉണ്ടായി. ഫിബ്രവരി 20 വ്യാഴാഴ്ച ഒഴിപ്പിക്കല്‍ നടത്തുന്ന പ്രദേശത്തേക്ക് പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications