25% സീറ്റ് നികത്തില്ല; ഹര്‍ജി നല്‍കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹൈക്കോടതി അനുവദിച്ച 25 ശതമാനം സീറ്റുകള്‍ നികത്തേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
സര്‍ക്കാര്‍ ക്വാട്ടയില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നടത്താന്‍ തയ്യാറായ മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ലിസ്റ് നല്‍കുകയുള്ളൂ.
കെ. കെ. വേണുഗോപാലായിരിക്കും സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക. സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയ ശേഷമേ സ്വാശ്രയ കോളജുകളില്‍ അമ്പത് ശതമാനം സര്‍ക്കാര്‍ ക്വാട്ടയാക്കുന്നതു സംബന്ധിച്ച് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Click it and Unblock the Notifications