വെടിവയ്പിനെതിരെ പ്രതിഷേധമുയരുന്നു
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫിബ്രവരി 20 വ്യാഴാഴ്ച സാംസ്കാരിക പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ബി. ആര്‍. പി. ഭാസ്കര്‍, മൈത്രേയന്‍, ജയശ്രീ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി എ. കെ. ആന്റണി രാജിവയ്ക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
മുത്തങ്ങയില്‍ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് ദളിത്, പരിസ്ഥിതി സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മറ്റ് മാര്‍ഗമില്ലാതെ ഭൂമി കൈയേറിയ ആദിവാസികളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.
മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications